

യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി ഇന്ത്യന്‍ വ്യോമയാന രംഗം കുതിക്കുകയാണ്. എയര്‍ലൈനുകളുടെ സേവനത്തിലെ പോരായ്മകള്‍ക്ക് നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി ധാരാളം നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടും ഇവ കൃത്യമായി പാലിക്കുന്നതില്‍ വിമാനക്കമ്പനികള്‍ വീഴ്ചവരുത്തുന്നതായി സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കെരുതെന്നും നഷ്ടപരിഹാര തുകകള്‍ യഥാസമയം തന്നെ നല്‍കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിനെ തൃണവല്‍ക്കരിച്ച് മുന്നോട്ട് പോവുകയാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ്.

കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ പതിനായിരത്തിനോടടുത്ത പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 47 ശതമാനം റീഫണ്ടുമായി ബന്ധപ്പെട്ടതാണെന്നും ബാക്കിയുള്ള ബോര്‍ഡിംഗ് നിഷേധം മറ്റു സേവനങ്ങളിലെ പോരായ്മകള്‍ തുടങ്ങിയവയുമാണ്.
കോവിഡ് കാലത്ത് എടുത്ത് ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന ടിക്കറ്റ് റീഫണ്ട് കാര്യത്തില്‍ സുപ്രിം കോടതി വിധി പോലും കൃത്യമായി പാലിക്കാന്‍ വിമാന കമ്പനികള്‍ പരാജയപ്പെട്ടെന്നും പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓണ്‍ലൈന്‍ ബോര്‍ഡിംഗ് സൗകര്യം പ്രഖ്യാപിക്കുന്ന കമ്പനികള്‍ ഇങ്ങിനെ ബോര്‍ഡിംഗ് ചെയ്യുമ്പോള്‍ ഏറെ സീറ്റുകള്‍ പണം നല്‍കി ബുക്ക് ചെയ്യണമെന്ന നിബന്ധനകള്‍ വെച്ച് യാത്രക്കാരെ ചൂഷണം ചെയ്യുന്നതായും പ്രത്യേകം സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടയില്‍ കൃത്യസമയം പാലിക്കുന്നതില്‍ വന്‍ വീഴ്ചകളും വ്യാമയാന മന്ത്രാലയ വെബ് സൈറ്റ് തന്നെ വ്യക്തമാക്കുന്നു. ഈ അവസരത്തില്‍ ഇക്കഴിഞ്ഞ എട്ടാം തിയ്യതി വിമാനക്കമ്പനികളുടെ പ്രത്യേകം യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരുന്നു.
എന്നാല്‍ പിന്നീടും വിമാന കമ്പനികള്‍ നിയമം പാലിക്കുന്നതില്‍ വന്‍ വീഴ്ച ക റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ചെന്നെയിലേക്ക് പുറപ്പെടേണ്ട ആറ് യാത്രക്കാരെ വിമാനത്തില്‍ ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലെന്ന് കാരണം പറഞ്ഞ് നിന്ന് ഇറക്കി വിട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് പിറ്റേദിവസമാണ് യാത്ര ഒരുക്കിയത്. ഈ മാസം തന്നെയാണ് എയര്‍ ഇന്ത്യക്ക് പത്ത് ലക്ഷം രൂപ ഡി ജി സി എ പിഴ ചുമത്തിയതും.
സര്‍ക്കാര്‍ നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്ക് പോലും വില കല്‍പ്പിക്കാത്ത നടപടികള്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്ന് മന്ത്രാലയം പറയുന്നു. അമിത ടിക്കറ്റ് നിരക്കില്‍ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് പരിമിതമായ നഷ്ടപരിഹാരങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ നിയമ വിരുദ്ധമായി ലഭ്യമാക്കാതെ വട്ടം കറക്കുന്ന സാഹചര്യം തീര്‍ച്ചയായും പരിഹരിക്കേണ്ടതുണ്ട്. നിയമങ്ങള്‍ക്ക് മീതെ പറക്കാന്‍ അനുവദിക്കാനേ പാടില്ല.

