പുഷ്പകവിമാനം ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

തിരുവനന്തപുരം: നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
വായ് മൂടിക്കെട്ടിയ നിലയില്‍ സിജു വില്‍സന്‍, ബാലുവര്‍ഗീസ്, പൊലീസ് വേഷത്തില്‍ ധീരജ് ഡെന്നി എന്നിവരുടെ ഫോട്ടോകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ സസ്‌പെന്‍സ് പകരുന്നതാണ് വായ് മൂടിക്കെട്ടിയ സിജു വില്‍ സന്റെ ലുക്ക്.
രാജ് കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റേയും അതിജീവനത്തിന്റേയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സിജു വില്‍സന്‍, നമുത (വേല ഫെയിം), ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ധീരജ് ഡെന്നി, മനോജ് കെ യു എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വിശിഷ്ട് (മിന്നല്‍ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
സന്ധീപ് സദാനന്ദനും ദീപു എസ് നായരുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- രാഹുല്‍ രാജ്, ഛായാഗ്രഹണം- രവി ചന്ദ്രന്‍, എഡിറ്റിംഗ്- അഖിലേഷ് മോഹന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷന്‍സ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു. പി ആര്‍ ഒ: വാഴൂര്‍ ജോസ്.

city exchange
Share This Article
Leave a Comment
error: Content is protected !!