കെങ്കേമം സിനിമയുടെ പൂജ കഴിഞ്ഞു

Web Desk
2 Min Read

കൊച്ചി: മമ്മൂട്ടി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ് , ദിലീപ് ഫാന്‍സ്, പൃഥ്വിരാജ് ഫാന്‍സ് എന്നപേരില്‍ കൊച്ചിയില്‍ ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ഇത്. ബഡി മമ്മൂട്ടി ഫാനാണ്, ഡ്യൂഡ് മോഹന്‍ലാല്‍ ഫാനും. ജോര്‍ജ് സണ്ണി ലിയോണീ ഫാനുമാണ്. ചില സമയങ്ങളില്‍ അവര്‍ തന്നെ ദിലീപ് ഫാനും പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററില്‍ പോയി കൂവാനും കാശുവാങ്ങിയുള്ള പ്രമോഷനും ഇവര്‍ ചെയ്യും. അവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കഥാസാരം. ജോര്‍ജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ്. ബഡിക്കു സംവിധായകനാകാനുള്ള താത്പര്യവും ഉണ്ട്. ചെറിയ എന്തൊക്കെയോ ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്.

city exchange

സിനിമയില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ് തുടങ്ങി പലവഴികള്‍ തേടി, അവസാനം സിനിമ ചെയ്താല്‍ പിടിച്ചു നില്‍ക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുന്ന ഇവര്‍ക്ക് മുന്‍പില്‍ ഇവര്‍ കാണുന്നത് തങ്ങള്‍ക്കു സിനിമയിലെ എല്ലാവരെയും അറിയാം എന്നതാണ്. അതായത് ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്‌സിനെയും താരങ്ങളെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെയും,ഇവര്‍ക്ക് നേരിട്ട് അറിയാം എന്ന ധൈര്യമാണ് ഇവരെ അതിലേക്കടിപ്പിക്കുന്നത്. യഥാര്‍ഥമായി സിനിമ എന്താണെന്ന് പുറത്തു നിന്നും മാത്രം മനസ്സിലാക്കിയ ഇവരുടെ മുന്‍പില്‍ സിനിമയിലേക്കിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് അവര്‍ ഒരിക്കലും ചിന്തിക്കാത്ത ഇതുവരെ കാണാത്ത ഒരു സിനിമാ ലോകമാണ്. അതാണ് കെങ്കേമത്തിലൂടെ ഹാസ്യവും നാടകീയവുമായി അവതരിപ്പിക്കുന്നത്.


ചിത്രത്തില്‍ ഭഗത് മാനുവല്‍, ലെവിന്‍ സൈമണ്‍ ജോസഫ്, നോബി മാര്‍ക്കോസ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, അബു സലിം, മന്‍രാജ്, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാഹ്മോന്‍ ബി പരേലില്‍ കഥ, തിരക്കഥ, സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഉലകനാഥ് ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റര്‍ ചിയാന്‍ ശ്രീകാന്ത്, മ്യൂസിക് ദേവേഷ് ആര്‍ നാഥ്, വരികള്‍ ഹരിനാരായണന്‍, ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് വിപിന്‍ മോഹനന്‍, പരസ്യകല ലിയോഫില്‍ കോളിന്‍സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷറഫ് കരൂപ്പടന്ന, പി ആര്‍ ഒ എം കെ ഷെജിന്‍, അയ്മനം സാജന്‍. എന്നിങ്ങനെ മികച്ച ഒരു ടീം പിന്‍ബലത്തില്‍ എറണാകുളത്തും പരിസരത്തുമായി ഉടന്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!