
ജനീവ: ഇന്ത്യയിലുടനീളം യു എ പി എ ചുമത്തുന്നത് ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബോഷ്‌ലെറ്റ്. ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുന്നെന്നു ചൂണ്ടിക്കാട്ടിയ മിഷേല്‍ അവിടെ ഇടയ്ക്കിടെ ആശയവിനിമയത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനെയും നിശിതമായി വിമര്‍ശിച്ചു. ജനീവയില്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ 48-ാം സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ യു എ പി എ ചുമത്തിയിരിക്കുന്നത്. ജ്മ്മു കശ്മീരില്‍ ആശയവിനിമയങ്ങള്‍ക്ക് ഇപ്പോഴും തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മിഷേല്‍ പൊതുസമ്മേളനത്തിന് ഇന്ത്യന്‍ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന് നിരവധി പേര്‍ തടങ്കലിലുമാണ്.

തീവ്രവാദത്തെ എതിര്‍ക്കാനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നുമുള്ള അഭിപ്രായങ്ങളും മിഷേല്‍ പ്രകടിപ്പിച്ചു.
എന്നാല്‍ മിഷേലിന്റെ അഭിപ്രായങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

