
ദോഹ: ജനുവരി 28 മുതല്‍ 31 വരെ കുവൈത്തിലെ അല്‍ ഖിറാനില്‍ നടക്കുന്ന കുവൈത്ത് മറൈന്‍ ഷോ 2026-ന്റെ ആദ്യ പതിപ്പില്‍ ‘ഖത്തര്‍ പവിലിയന്‍’ എന്ന പ്രത്യേക പവിലിയന്‍ മുഖേന പങ്കെടുക്കുന്നതായി ഓള്‍ഡ് ദോഹ പോര്‍ട്ട് അറിയിച്ചു.

സമുദ്ര വ്യവസായ മേഖലയിലെ പ്രാദേശിക ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഓള്‍ഡ് ദോഹ പോര്‍ട്ടിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതും പ്രാദേശിക സമുദ്ര ഭൂപടത്തില്‍ ഖത്തറിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്നതുമായ പ്രധാന നേട്ടമായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.

കുവൈത്തിലെ ഏറ്റവും വലിയ സമുദ്ര പ്രദര്‍ശനമായ കുവൈത്ത് മറൈന്‍ ഷോ വിവിധ സമുദ്ര പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമുഖ വേദിയാണ്.
അത്യാധുനിക ബോട്ടുകള്‍, സമുദ്ര സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം വളര്‍ന്നുവരുന്ന പ്രാദേശിക മറൈന്‍, വാട്ടര്‍ഫ്രണ്ട് ലൈഫ്സ്‌റ്റൈല്‍ മേഖലയും മുന്നോട്ട് വെക്കുന്ന സമഗ്രമായ ഒപ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനം നടക്കുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി, ‘ഖത്തര്‍ പവിലിയന്‍’ എന്ന പേരില്‍ ദേശീയ പവലിയന്‍ ഓള്‍ഡ് ദോഹ പോര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ബാല്ഹംബര്‍ ബോട്ട്‌സ് ഫാക്ടറി, ഹലൂള്‍ ബോട്ട്, ദോഹ ക്രാഫ്റ്റ് മറൈന്‍, ടോര്‍നാഡോ ബോട്ട്‌സ് എന്നിവ ഉള്‍പ്പെടെ ഖത്തറിലെ പ്രമുഖ സമുദ്ര നിര്‍മാണ കമ്പനികളെയാണ് ഈ പവിലിയന്‍ ഒരുമിപ്പിക്കുന്നത്.
സംയുക്ത സാന്നിധ്യം വഴി ഖത്തറിന്റെ പുരോഗമിച്ച സമുദ്ര നിര്‍മാണ ശേഷികളെ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രധാന പ്രാദേശിക വിപണികളില്‍ ഖത്തറി കമ്പനികളുടെ ദൃശ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതിനുള്ള പിന്തുണയും പവിലിയന്‍ നല്‍കുന്നു.
സമകാലീന മജ്ലിസ് ശൈലിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഖത്തര്‍ പവിലിയന്‍ കൂടിക്കാഴ്ചകള്‍ക്കും സംവാദങ്ങള്‍ക്കും നെറ്റ്വര്‍ക്കിംഗിനുമായി പ്രത്യേക വേദിയായി പ്രവര്‍ത്തിക്കുന്നു. ഒരുമിച്ചുള്ള ദേശീയ ആശയരേഖയുടെ ഭാഗമായി, പങ്കെടുത്ത ഖത്തറി കമ്പനികളെയും അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതാണ് ഇതിന്റെ പ്രത്യേകത.
പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഓള്‍ഡ് ദോഹ പോര്‍ട്ടിന്റെ സിഇഒ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുള്ള അല്‍ മുല്ല പറഞ്ഞു:
”ഖത്തര്‍ പവിലിയന്‍ മുഖേന കുവൈത്ത് മറൈന്‍ ഷോ 2026-ല്‍ ഞങ്ങളുടെ പങ്കാളിത്തം, പ്രാദേശിക തലത്തില്‍ ഖത്തറി സമുദ്ര വ്യവസായങ്ങളെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു ദേശീയ പ്ലാറ്റ്ഫോമായി ഓള്‍ഡ് ദോഹ പോര്‍ട്ടിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
കുവൈത്ത് മറൈന്‍ ഷോ 2026-ലെ പങ്കാളിത്തത്തിലൂടെ ഓള്‍ഡ് ദോഹ പോര്‍ട്ട് പ്രാദേശിക ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുകയും സമുദ്ര മേഖലയിലെ ബന്ധങ്ങള്‍ വിപുലീകരിക്കുകയും ഖത്തറി സമുദ്ര നിര്‍മാണ കമ്പനികളുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്യുന്നു.
ഈ ശ്രമങ്ങള്‍ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവല്‍ക്കരണം മുന്നോട്ട് നയിക്കുകയും സ്വകാര്യ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും പ്രാദേശിക മത്സര വിപണികളില്‍ ഖത്തറി വ്യവസായങ്ങളെ ശക്തമായി സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു.
പ്രമുഖ പ്രാദേശികവും അന്താരാഷ്ട്രവുമായ സമുദ്ര പ്രദര്‍ശനങ്ങളിലെ ഓള്‍ഡ് ദോഹ പോര്‍ട്ടിന്റെ തുടര്‍ച്ചയായ സാന്നിധ്യത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. ഒറ്റപ്പെട്ട പരിപാടികളില്‍ ഒതുങ്ങാതെ ഖത്തറി സമുദ്ര നിര്‍മാണ കമ്പനികളെ പിന്തുണയ്ക്കുന്നതിനും വ്യവസായ സഹകരണം ദീര്‍ഘകാലമായി നിലനിര്‍ത്തുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

