
ദോഹ: ഖത്തറിന്റെ ആകാശത്ത് ഇന്ന് അല്‍ ബല്‍ദാ നക്ഷത്രം ദൃശ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ശബാത്ത് കാലഘട്ടത്തിന്റെ അവസാനഘട്ടമായി.

ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചതനുസരിച്ച് 13 ദിവസത്തേക്ക് നിലനില്‍ക്കുന്ന അല്‍ ബല്‍ദാ നക്ഷത്രഘട്ടം ആരംഭിക്കുന്നതോടെ തണുത്ത കാലാവസ്ഥ തുടരുമെങ്കിലും തണുപ്പിന്റെ തീവ്രത ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ ദിശ ക്രമേണ തെക്കോട്ട് മാറുമെന്നും ഇടയ്ക്കിടെ മഴ വഹിക്കുന്ന മേഘങ്ങള്‍ രൂപപ്പെടാനിടയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
