ഐ സി എഫ് പ്രകാശതീരം 26; സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: റമദാന്‍ ക്യാമ്പയിന് മുന്നോടിയായി ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണം- പ്രകാശതീരം’ 26ന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളിലായി മുഹറഖ് സയാനി ഹാളില്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ ഖുര്‍ആന്‍ .പ്രഭാഷകനും യുവ പണ്ഡിതനുമായ ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നല്‍കും.

city exchange

സ്വാഗതസംഘം ഭാരവാഹികളായി അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ചെയര്‍മാന്‍), ശമീര്‍ പന്നൂര്‍ (ജനറല്‍ കണ്‍വീനര്‍), നൗഷാദ് മുട്ടുന്തല (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

സബ്കമ്മിറ്റി അംഗങ്ങളായി ശംസുദ്ധീന്‍ പൂക്കയില്‍, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുറഹ്മാന്‍ ചെക്യാട്, ശംസുദ്ധീന്‍ സുഹ്‌രി (പ്രചരണം), സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബുദ്ധീന്‍ സിദ്ദീഖി, നൗഫല്‍ മയ്യേരി (ഫിനാന്‍സ്), സമദ് കാക്കടവ്, അബ്ദുള്ള രണ്ടത്താണി, അസ്‌കര്‍ താനൂര്‍, ഇബ്രാഹിം വി, ഷഹീന്‍ അഴിയൂര്‍, അബ്ദുല്‍ സലാം പെരുവയല്‍ എന്നിവരെയും തെരെഞ്ഞെടുത്തു

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്തീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സി സൈനുദ്ധീന്‍ സഖാഫി, സുലൈമാന്‍ ഹാജി മേപ്പയ്യൂര്‍, റഫീക്ക് ലത്തീഫി വരവൂര്‍, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദു റസാക്ക് ഹാജി, ശംസുദ്ധീന്‍ സുഹ്‌രി, സി എച്ച് അഷ്‌റഫ് ഹാജി, നൗഫല്‍ മയ്യേരി, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുന്തല സംബന്ധിച്ചു. ശമീര്‍ പന്നൂര്‍ സ്വാഗതവും ഷംസു പൂക്കയില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!