

ദോഹ: ഖത്തറിലേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.


സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഒരു യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ 3,360 ഗുളികകളാണ് കണ്ടെത്തിയത്. ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
