അങ്ങനെ 2000 രൂപ നോട്ടുകളും പിന്‍വലിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരില്‍ 2016 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളും ഇന്ത്യയില്‍ നിന്നും പിന്‍വലിക്കുന്നു. വിനിമയത്തില്‍ നിന്നും 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

city exchange

രണ്ടായിരം രൂപ പിന്‍വലിച്ചെങ്കിലും 2023 സെപ്തംബര്‍ 30 വരെ ഈ പണം മാറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 30 വരെ 2000 രൂപ മാറ്റി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഒരേ സമയം 20,000 രൂപ വരെയുള്ള 2,000 രൂപ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം മാത്രമാണുണ്ടാവുക. മെയ് 23 മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്നും ആര്‍ ബി ഐ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!