

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ജൂലൈ രണ്ടു മുതല്‍ മാള്‍ട്ടയിലേക്കുള്ള നാല് പ്രതിവാര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു.

മാള്‍ട്ടയിലേക്കുള്ള സര്‍വീസ് പുനരാരംഭം ഖത്തര്‍ എയര്‍വേയ്സിന്റെ ശൃംഖലയെ യൂറോപ്പിലെ ഏകദേശം 50 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വികസിപ്പിക്കും.

മെഡിറ്ററേനിയന്‍ കടലിന്റെ ആഴമേറിയ നീല ജലാശയങ്ങള്‍ തേടുന്ന ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്കിംഗ് നിര്‍വഹിക്കാവുന്നതാണ്.
2024-ല്‍ സ്‌കൈട്രാക്സ് വോട്ട് ചെയ്ത ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി മാള്‍ട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യാനും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ തലസ്ഥാന നഗരമായ വല്ലെറ്റ സന്ദര്‍ശിക്കാനും യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സുമായി വേനല്‍ക്കാല അവധിക്കാലം ആസൂത്രണം ചെയ്യാം. മാള്‍ട്ടയുടെ സഹോദര ദ്വീപുകളായ ഗോസോ, കോമിനോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും.
മാള്‍ട്ടയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ 170-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളുടെ വിപുലമായ ശൃംഖലയില്‍ നിന്ന് പ്രയോജനം നേടാം. വിര്‍ജിന്‍ ഓസ്ട്രേലിയയുമായുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ പങ്കാളിത്തം അന്തിമ റെഗുലേറ്ററി അംഗീകാരം കാത്തിരിക്കുകയാണ്. ഇത് ലഭ്യമാകുന്നതോടെ കണക്റ്റിവിറ്റി വര്‍ധിക്കും.

