Connect with us

Entertainment

സംഗീത വഴിയില്‍ വേറിട്ട കാഴ്ച്ചയൊരുക്കി 4 സീസണ്‍സ് ജനുവരി 24ന്

Published

on


തിരുവനന്തപുരം: ശ്രുതിമധുരങ്ങളായ ഏഴ് ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക പ്രസക്തമായൊരു വിഷയം ചര്‍ച്ച ചെയ്യുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് 4 സീസണ്‍സ്.

കൗമാരക്കാരുടെ സങ്കീര്‍ണതകളും അവരുടെ വികാരങ്ങളും മാറുന്ന കാലത്തിനനുസൃതമായി എത്തരത്തില്‍ മാറുന്നു എന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ചിത്രം പ്രേക്ഷകര്‍ക്ക് പകരുന്നത്. ആധുനിക കാലത്തെ മാതാപിതാക്കളുടെയും കൗമാരക്കാരക്കാരായ അവരുടെ മക്കളുടെയും ഇടയിലെ ജനറേഷന്‍ ഗ്യാപ്പ് അവരുടെ ജീവിത യാത്രകളില്‍ സൃഷ്ടിക്കുന്ന പൊരുത്തക്കേടുകളുടെയും അസ്വസ്ഥതകളുടെയും മുഹുര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

ജനുവരി 24 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബാനര്‍- ട്രാന്‍സ് ഇമേജ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം, ഛായാഗ്രഹണം- ക്രിസ് എ ചന്ദര്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- വിനോദ് പരമേശ്വരന്‍, എഡിറ്റിംഗ്- ആര്‍ പി കല്യാണ്‍, സംഗീതം- റാലേ രാജന്‍ (യു എസ് എ), ജിതിന്‍ റോഷന്‍, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായര്‍, വിനോദ് പരമേശ്വരന്‍, ആലാപനം- മധു ബാലകൃഷ്ണന്‍, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകന്‍ ശ്രീനിവാസിന്റെ മകള്‍), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്‌സ്, അലക്‌സ് വാന്‍ട്രൂ, റാലേ രാജന്‍, കല- അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും- ഇന്ദ്രന്‍സ് ജയന്‍, ചമയം- ലാല്‍ കരമന, കോറിയോഗ്രാഫി- സുനില്‍ പീറ്റര്‍, കിച്ചാ, ശ്രുതി ഹരി, അമീന്‍ റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജയഘോഷ് പരവൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സജി വില്‍സണ്‍, വിതരണം- ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ് ആന്റ് കൃപാനിധി സിനിമാസ്, ഡിസൈന്‍സ്- കമ്പം ശങ്കര്‍, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.


error: Content is protected !!