Entertainment
‘ആലപ്പുഴ ജിംഖാന’യുടെ ട്രെയ്ലര്‍ ഷെയര്‍ ചെയ്ത് വിജേന്ദര്‍ സിംഗ്, വിജയ് സേതുപതി, കാര്‍ത്തി
കൊച്ചി: സൂപ്പര്‍ ഹിറ്റ് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആലപ്പുഴ ജിംഖാന’യില്‍ നസ്ലിന്‍, ഗണപതി, ലുക്മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ബോക്‌സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സിനിമയില്‍ നിറയെ ഹ്യൂമറും ഉണ്ടെന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയ്ലര്‍ നല്‍കുന്ന സൂചന. ചിത്രം ഏപ്രില്‍ 10ന് വിഷു റിലീസായി തിയേറ്ററുകളിലെത്തും.

ആലപ്പുഴ ജിംഖാനയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒളിമ്പിക് താരം വിജേന്ദര്‍ സിംഗ്, തമിഴകത്തെ സൂപ്പര്‍ താരങ്ങളായ വിജയ് സേതുപതി, കാര്‍ത്തി എന്നിവരും ട്രെയ്ലര്‍ റീ ഷെയര്‍ ചെയ്തിട്ടുണ്ട്. വിജേന്ദര്‍ സിംഗ് 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടി ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സറായി. 2009ലെ ലോക ചാമ്പ്യന്‍ഷിപ്പിലും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കല മെഡലുകളും 2006, 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ വെള്ളി മെഡലുകളും അദ്ദേഹം നേടി.


ട്രെയ്ലറിന്റെ ക്വാളിറ്റി പാന്‍ ഇന്ത്യന്‍ ലെവലില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും വന്‍ വിജയം നേടുകയും ചെയ്ത പ്രേമലുവിനും തല്ലുമാലക്കും ശേഷം നസ്ലിനും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ആലപ്പുഴ ജിംഖാനയുടെ റിലീസിനായി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.
കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കുവാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആലപ്പുഴ ജിംഖാന നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി ആന്റ് ദ ബോയ്‌സ്, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.


