Community
ദോഹ മെട്രോയും ലുസൈല്‍ ട്രാമും സര്‍വീസ് അപ്ഡേറ്റ് പ്രഖ്യാപിച്ചു

ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും മെട്രോ ലിങ്ക് സേവനങ്ങളിലെ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചു.


എക്‌സിലെ പോസ്റ്റ് പ്രകാരം മെട്രോ ലിങ്ക് എം212 ബസ് റൂട്ട് ജനുവരി 16ന് ഖത്തര്‍ സ്റ്റേഷനിലെ അല്‍ റിഫ മാളിന് പകരം എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഷനില്‍ (ഷെല്‍ട്ടര്‍ 1) നിന്ന് സര്‍വീസ് നടത്തും.

2025 ജനുവരി 1 മുതല്‍ ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും നീട്ടിയിട്ടുണ്ട്.


