

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തി പൊലീസ് കസ്റ്റഡിയിലായയാള്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവെയ്പ് കേസിലെ പ്രതിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാലിന് പൊള്ളലേറ്റ നിലയിലാണ് ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തി. പൊലീസ് വരപ്പിച്ച രേഖാചിത്രവുമായി മുഖസാദൃശ്യം ഇയാള്‍ക്കുണ്ടൈന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതും പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫ് തന്നെയാണ് അയാളെന്ന് ഉറപ്പിക്കാന്‍ കാരണമായത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തി പൊലീസ് ചോദ്യം ചെയ്തതോടെ അയാള്‍ ഷഹറൂഖ് സെയ്ഫല്ലെന്ന് തിരിച്ചറിയുകയായിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയിരുന്നത്.

നിലവില്‍ ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട ആരും കസ്റ്റഡിയിലില്ലെന്നാണ് ഐ ജി പി വിജയന്‍ പറഞ്ഞത്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എ ഡി ജി പി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡി വൈ എസ് പി ബെന്നി, ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റെയില്‍വേ ഇന്‍സ്പെക്ടര്‍മാരും ലോക്കല്‍ സബ് ഇന്‍സ്പെക്ടര്‍മാരും ടീമിലുണ്ട്. കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തിനെ ഉള്‍പ്പെടുത്തിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.

