

തൃപ്പൂണിത്തുറ: യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

കൊച്ചിലെ സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറായ നിതിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്‌ളാറ്റില്‍ എത്തിച്ച് പിഡിപ്പിക്കുകയും പീഡന ശേഷം യുവതിയുടെ കാറുമായി ഫ്‌ളാറ്റില്‍ നിന്നും കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിനെ നേതൃത്വത്തില്‍ എ എസ് ഐ രാജീവ് നാഥ്, സി പി ഒ ശ്യാം ആര്‍ മേനോന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

