കമ്പനി സെക്രട്ടറീസ് ദ്വിദിന സമ്മേളനത്തിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ലോക സാമ്പത്തിക ക്രമത്തിലെ മാറ്റത്തിന് അനുസരിച്ച് കമ്പനി സെക്രട്ടറിമാരുടെ ജോലി സങ്കീര്‍ണമാവുകയാണെന്ന് മണപ്പുറം ഗ്രൂപ്പ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. പതിനഞ്ചാമത് സതേണ്‍ ഇന്ത്യ റീജിയണല്‍ കോണ്‍ഫറന്‍സ് ഓഫ് പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറീസ് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സതേണ്‍ ഇന്ത്യ റീജ്യണല്‍ ചെയര്‍മാന്‍ എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ശരത് ശശിധര, ഐ സി എസ് ഐ കൗണ്‍സില്‍ അംഗം വെങ്കട്ട രമണ, സതേണ്‍ ഇന്ത്യ റീജ്യണല്‍ സെക്രട്ടറി ഇ പി മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ ആദ്യ ദിനം സുന്ദരേശന്‍ ജയമൂര്‍ത്തി, എ ശേഖര്‍, ആര്‍ കൃഷ്ണന്‍, ജയന്‍ കെ എന്നിവര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി.

- Advertisement -
Ad image

രണ്ടാം ദിവസം ബി അനില്‍ കുമാര്‍, പ്രകുല്‍ താടി, ബിജോയ് പുലിപ്ര, കെ എസ് രവിചന്ദ്രന്‍, ശ്രീകാന്ത് മോഹന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!