‘ഞാന്‍ റെഡിയായ് വരവായ്’ ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും

Web Desk
1 Min Read

കൊച്ചി: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാന്‍ റെഡി താ ഗാനം മലയാളത്തിലും റിലീസായി. ഞാന്‍ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അര്‍ജുന്‍ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികള്‍ ഒരുക്കിയത്.

city exchange

അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ നാ റെഡി താ ഗാനത്തിന് തമിഴ് വേര്‍ഷന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങള്‍ ആണ് ഇന്ന് റിലീസായത്. ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്ടോബര്‍ 19ന് റിലീസാകും.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തില്‍ വിപുലമായ പ്രൊമോഷന്‍ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍.

- Advertisement -
Ad image

ലിയോയുടെ ഡി ഒ പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!