പി വി ഗംഗാധരനെ അനുസ്മരിച്ച് ചലച്ചിത്ര നടി ഭാഗ്യശ്രീ

Web Desk
2 Min Read

അന്തരിച്ച വ്യവസായിയും പൊതുപ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ പി വി ഗംഗാധരനെ കുറിച്ച് പഴയകാല തെന്നിന്ത്യന്‍ നായിക ഭാഗ്യശ്രീ ആഗോളവാര്‍ത്തയോട് മനസ്സ് തുറന്നു.

city exchange

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘ഇത്തിരി പൂവേ ചുവന്ന പൂവേ’ എന്ന ചിത്രത്തില്‍ റഹ്മാന്റെ നായികയായാണ് മലയാള സിനിമയില്‍ എന്റെ രംഗപ്രവേശം. സമ്പന്നതയില്‍ പിറന്ന ഞാന്‍ അച്ഛന്റെ രോഗാവസ്ഥയില്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രാരാബ്ധം മാറ്റാന്‍ വേണ്ടി മാത്രമാണ് സിനിമാ നടിയാകേണ്ടിവന്നത് എന്ന് പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുള്ളതാണല്ലോ.

എല്ലാ കാലത്തും പുതുമുഖങ്ങള്‍ക്ക് വലിയ പ്രതിഫലമോ മികച്ച സൗകര്യങ്ങളോ പല കമ്പനികളും കൊടുക്കാറില്ലായിരുന്നു. രണ്ടോ മൂന്നോ പടങ്ങള്‍ ചെയ്താല്‍ മാത്രമേ തുടര്‍ച്ചയായി പടങ്ങള്‍ കിട്ടൂ. പക്ഷെ ഇത്തിരിപ്പൂവേ പൂവേ ചുവന്ന പൂവേ സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ കോഴിക്കോട് നല്ല ഹോട്ടലില്‍
അക്കോമഡേഷനും അന്നത്തെ കാലത്തെ നല്ല തുക പ്രതിഫലവും പി വി ഗംഗാധരന്‍ സാര്‍ എനിക്ക് തന്നു. ആ രാശിയുള്ള നല്ല മനസുള്ള വ്യക്തിയില്‍ നിന്നും ആദ്യ പ്രതിഫലം ലഭിച്ചതുകൊണ്ടായിരിക്കാം എനിക്ക് മലയാള സിനിമയില്‍ നിന്നും ഒരിക്കലും വണ്ടി ചെക്ക് ലഭിച്ചിട്ടേയില്ല.

- Advertisement -
Ad image

എന്റെ 39 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പി വി ഗംഗാധരന്‍ സാറിനെ പോലെ വിശാല മനസും സത്യസന്ധതയും ലാളിത്യവുമുള്ള ഒരു നിര്‍മാതാവിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. നല്ല എത്രയോ നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു എന്നാല്‍ അവര്‍ക്ക് എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നില്ല. പക്കാ ജന്റില്‍മാന്‍ എന്ന് ശരിക്കും വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയായിരുന്നു പി വി ഗംഗാധരന്‍ സാര്‍. അദ്ദേഹത്തിന്റെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ പൂജാമുറിയില്‍ കയറി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ആത്മാര്‍ഥമായി ഞാന്‍ പ്രാര്‍ഥിച്ചു.

ചെന്നൈയില്‍ സ്ഥിരതാമസമായ എനിക്ക് കോഴിക്കോട് വന്നു അദ്ദേഹത്തിന്റെ ഭൗതികശരീരം കാണാന്‍ കഴിയാത്തതില്‍ അതിയായ വേദനയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ കഴിഞ്ഞു വിശ്രമത്തില്‍ ഇരിക്കുകയാണ് ഞാന്‍ ഇപ്പോള്‍. തമിഴില്‍ ഒരു പ്രൊജക്ട് 15-ാം തിയ്യതി മുതല്‍ ഷൂട്ട് ആരംഭിക്കുകയും ചെയ്യും. അതിനാല്‍ കേരളത്തിലേക്ക് ഉടനെ ഒരു യാത്രയും സാധ്യമല്ല.

എന്റെ ഓര്‍മ നിലനില്‍ക്കുന്നിടത്തോളം കാലം ഗൃഹലക്ഷ്മി ഫിലിംസും പി വി ഗംഗാധരന്‍ സാറും ഒരു വസന്തകാലം പോലെ എന്റെ മനസ്സില്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ േ്രശയസ്സുകളും ഭാഗ്യങ്ങളും വര്‍ധിച്ചുകൊണ്ടേയിരിക്കണം എന്ന പ്രാര്‍ഥനകള്‍.

Share This Article
Leave a Comment
error: Content is protected !!