മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടി: സാദിഖലി ശിഹാബ് തങ്ങള്‍

Web Desk
1 Min Read

ദോഹ: സമസ്തയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും അവരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

എക്കാലത്തേയും നല്ല ബന്ധം നിലനിര്‍ത്തുന്ന സംഘടനയാണ് സമസ്തയെന്നു പറഞ്ഞ അദ്ദേഹം പണ്ഡിതസഭയായ അവരോട് യാതൊരു തര്‍ക്കങ്ങളുമില്ലെന്നും വിശദമാക്കി.

യു ഡി എഫോ കോണ്‍ഗ്രസോ മുസ്ലിം ലീഗ്- സമസ്ത വിഷയത്തില്‍ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിന് മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേ ഉള്ളുവെന്നും മൂന്നാം സീറ്റ് ചോദിക്കണോ വേണ്ടയേ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!