കെ ജി ഒ യു പ്രതിഷേധ ധര്‍ണ നടത്തി

Web Desk
1 Min Read

കൊച്ചി: തുടര്‍ച്ചയായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മറ്റി കാക്കനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. കെ ജി ഒ യു സംസ്ഥാന ട്രഷറര്‍ ബി ഗോപകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

city exchange

ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് ഒക്ടോബര്‍ ഒന്നിന് ലഭിക്കേണ്ട 25 ശതമാനം ശമ്പളക്കുടിശ്ശിഖ വിതരണം ചെയ്യുന്നത് അനന്തമായി നീട്ടിവച്ചതില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന വ്യാപക വഞ്ചനാദിനാചരണത്തിന്റെ ഭാഗമായാണ് ധര്‍ണ.

സര്‍ക്കാര്‍ ജീവനക്കാരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. തങ്ങള്‍ തന്നെ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ നിഷേധിക്കുകയാണ്.

- Advertisement -
Ad image

കുടിശ്ശിഖയുള്ള ആറ് ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കി അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

കെ ജി ഒ യു സംസ്ഥാന സെക്രട്ടറി സി വി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ എന്‍ മനോജ്, ജില്ലാ ട്രഷറര്‍ കെ ബിനില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി ബിന്ദുമോന്‍, ആര്‍ എസ് മനോജ്, അന്‍സല്‍ മുല്ലശ്ശേരി, റെക്‌സ് അലക്‌സ്, സിന്ധു, ബിജു മോന്‍, ജോണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!