ഐ എന്‍ ടി യു സി റീജിയണല്‍ കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: ഐ എന്‍ ടി യു സി റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണം ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. റീജിണല്‍ പ്രസിഡണ്ട് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു.

city exchange

സംസ്ഥാനത്ത് ആദ്യമായി 2002ല്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആരംഭിച്ച ഇന്ന് നിരവധി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകയായ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ തുടക്കം കുറിച്ചു പത്തോളം കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡോ. സി എം ഹൈദരാലിക്ക് ലീഡര്‍ പുരസ്‌കാരം 2025 അന്‍വര്‍ സാദത്ത് എം എല്‍ എ സമ്മാനിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി.

നാടക നടന്‍ കൊച്ചിന്‍ ഹസ്സനാരെ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മനോജ് മൂത്തേടന്‍, ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി ജീമോന്‍ കയ്യാല, പി എ മുജീബ്, ആനന്ദ് ജോര്‍ജ്, മുഹമ്മദ് സഹീര്‍, സ്ലീബ സാമുവല്‍, എം ഐ ദേവസിക്കുട്ടി, അഡ്വ. ടി എസ് സാനു, ആര്‍ രഹന്‍രാജ്, പോളി ഫ്രാന്‍സിസ്, ബാബു കൊല്ലംപറമ്പില്‍, ദാവൂദ് കാദര്‍, കെ കെ അജിത് കുമാര്‍, നസീര്‍ ചൂര്‍ണ്ണിക്കര, ജോണി ക്രിസ്റ്റഫര്‍, അമീന്‍ എടത്തല തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!