
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിലെ അറബി ഉള്‍പ്പെടെയുള്ള റാങ്ക് ലിസ്റ്റുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പി എസ് സിയുടെ മെല്ലേ പോക്കിന്റെ പേരില്‍ ധാരാളം റാങ്ക് പട്ടികകള്‍ നിലവിലില്ലാതായിട്ടും പരീക്ഷകള്‍ നടന്ന വിവിധ തസ്തികകളുടെ പട്ടികകള്‍ തയ്യാറാക്കുന്നതില്‍ പി എസ് സി.യുടെ അലംഭാവം വെടിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അതിലേക്കുള്ള നിയമനവും സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജൂലായ് 30 ഭാഷാ സമര അനുസ്മരണ സമ്മേളനം എറണാകുളത്ത് വിപുലമായി നടത്തുവാനും
അലിഫ് സബ് ജില്ലാ- ജില്ലാ കണ്‍വീനേഴ്‌സിനേയും ജില്ലാ സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തി അലിഫ് ശില്‍പശാല സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ജൂണ്‍ 30ന് വിദ്യാഭ്യാസ മന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിക്കാനും തുടര്‍ന്ന് ജൂലായ് അഞ്ചിന് റവന്യു ജില്ല സബ്ജില്ലാ തലങ്ങളിലും അതാതു കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവകാശ പത്രിക സമര്‍പ്പിക്കുവാനും തീരുമാനിച്ചു.
ഉത്തര മേഖല അലിഫ് ശില്പശാല ജൂണ്‍ 25ന് കോഴിക്കോടും ദക്ഷിണ മേഖല ശില്പശാല ജൂലായ് 2 ശനിയാഴ്ച എറണാകുളത്തും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പി പി നസീമ ടീച്ചര്‍, എ പി ബഷീര്‍, നൗഷാദ് കോപ്പിലാന്‍, സി എച്ച് ഫാറൂഖ്, പി കെ ഷാക്കിര്‍, സൈനുല്‍ ആബിദീന്‍, നൂറുല്‍ അമീന്‍, മുഹമ്മദലി മിഷ്‌കാത്തി, എം എ റഷീദ് മദനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും ട്രഷറര്‍ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

