പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് മൂന്നാം തവണയും രാജ്യാന്തര പുരസ്‌ക്കാരം

Web Desk
1 Min Read

തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ആക്ടിവേഴ്‌സ് കൗണ്‍സിലിന്റെ 2025ലെ രാഷ്ട്രീയ രത്‌ന അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന് എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ തെരഞ്ഞെടുത്തു.

city exchange

2019ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗ്ലോബല്‍ അവാര്‍ഡ്, 2024ല്‍ ജെം ഓഫ് ഇന്ത്യാ അവാര്‍ഡ് എന്നിവയ്ക്ക് ഗ്ലോബല്‍ അച്ചീവേഴ്‌സ് കൗണ്‍സില്‍ എസ് അഹമ്മദിനെ തെരഞ്ഞെടുത്തിരുന്നു. മൂന്നാം തവണയാണ് അന്താരാഷ്ട്ര അംഗീകാരത്തിന് അഹമ്മദ് ഉടമയായത്.

35 വര്‍ഷത്തെ സാമൂഹ്യ സാംസ്‌ക്കാരിക പത്രപ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവും ഉജ്വലമായ സേവനവും പ്രവാസികളുടെ പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് നിതാന്തമായി നടത്തിയ നേതൃപാടവത്തെ അംഗീകരിച്ചുമാണു രാഷ്ട്രീയ രത്‌ന അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

ഈ മാസം 24ന് ന്യഡല്‍ഹി സാമ്രാട്ട് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എസ് അഹമ്മദ് അവാര്‍ഡ് സ്വീകരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!