യു എസ്- ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി നീട്ടാന്‍ താത്പര്യമില്ലെന്ന് ട്രംപ്

Web Desk
0 Min Read

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെ കാലാവധി നീട്ടാന്‍ താത്പര്യമില്ലെന്ന് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കരാര്‍ ബുധനാഴ്ച വൈകുന്നേരമാണ് അവസാനിക്കുക.

city exchange

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ അയക്കുമെന്ന് ഇറാന്‍ ഇടനിലക്കാരായ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യു എസുമായി കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!