
തെഹ്റാന്‍: ഇറാന് ചരിത്രപരമായി യു എസ് സര്‍ക്കാരിനെതിരെ കടുത്ത അവിശ്വാസമാണ് നിലനില്‍ക്കുന്നതെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചത് സൃഷ്ടിപരമല്ലാത്തതും പരസ്പരവിരുദ്ധവുമായ സൂചനകളാണെന്നും മോശം സന്ദേശമാണ് അത് നല്‍കുന്നതെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ കീഴടങ്ങലാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ ബലപ്രയോഗത്തിന് വഴങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യു എസുമായുള്ള ചര്‍ച്ചകളെ വിശ്വസിക്കുന്നില്ലെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍ സയ്യിദ് മജീദ് മൂസവി പറഞ്ഞു. ഇറാനെതിരെയുള്ള ഏതൊരു ഭീഷണിക്കും മറുപടിയായി ഉറച്ചതും നിര്‍ണ്ണായകവുമായ അടി നല്‍കുമെന്നും അദ്ദേഹം യു എസിന് മുന്നറിയിപ്പ് നല്‍കി.
