റോഡ് സുരക്ഷയും അപകടാനന്തര പരിചരണവും

Web Desk
1 Min Read

പയ്യന്നൂര്‍: റോഡ് സുരക്ഷയും അപകടാനന്തര പരിചരണവും എന്ന പ്രമേയത്തില്‍ ഇസ്ദാ (ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന) ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

city exchange

ദിനേന വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ പൊലിഞ്ഞുപോവുന്നതില്‍ അധികവും നാടിന്റെ ഉറ്റവരായ യുവാക്കളാണ്. അതുകൊണ്ട് തന്നെ ഇസ്ദയുടെ നേതൃത്വത്തില്‍ ഒന്‍പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് അര്‍ഥപൂര്‍ണ്ണമായി.

ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥിയും മാക്‌സിലോ ഫേഷ്യല്‍ സര്‍ജനും കൂടിയായ ഡോ. അര്‍ജുന്‍ ഷേണായിയുടെ വിദഗ്ധമായ ക്ലാസ്സ് വിദ്യാര്‍ഥികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം അവര്‍ക്ക് നവ്യാനുഭവവും പകര്‍ന്നു നല്‍കി. അപകടത്തില്‍പെട്ട ഒരു വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍ ഡോക്ടര്‍ ആധികാരികമായി കാര്യകാരണ സഹിതം വിശദീകരിച്ചു. ക്ലാസ്സില്‍ കുട്ടികളുടെ ആകാംെയേറിയ ചോദ്യങ്ങള്‍ക്കു ഡോ. അര്‍ജുന്‍ ഷേണായ് മറുപടി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

മാതൃവിദ്യാലയത്തിലേക്ക് ഇനിയും ഇതുപോലുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങളുമായി ഇസ്ദ മുന്നോട്ടു .വരുമെന്നും ഐ എസ് ഡിയുടെ അഭിമാനമാണ് ആര്‍ജ്ജവമുള്ള ഇസ്ദയെന്നും സ്‌കൂള്‍ സി ഇ മുഹമ്മദ് സഅദും ഉന്നത ചിന്തയും അര്‍പ്പണ ബോധവുമുള്ള ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഘടന നമ്മുടെ കരുത്താണെന്ന് ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദറും അഭിപ്രായപ്പട്ടു.

ഇസ്ദ പ്രതിനിധി ലുഖ്മാന്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥിയായ അവതാരിക ഫര്‍ഹയും സ്‌കൂള്‍ ഇവന്റ് കമ്മിറ്റിയും ഗസ്റ്റ് ലെക്ചര്‍ കമ്മിറ്റിയും നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!