

തായ്‌പേയ്: തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടങ്ങള്‍ കുലുങ്ങിയത് ആളുകളെ ഭയചകിതരാക്കി.

ഇതിനുമുമ്പ് 2016ല്‍ തെക്കന്‍ തായ്‌വായ്‌നിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേറെ പേരാണ് മരിച്ചത്. 1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടായിരത്തിലേറെ പേരാണ് മരിച്ചത്.
