അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി പിടിയില്‍

Web Desk
1 Min Read

പരവൂര്‍: തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. ഒളിവില്‍ പോയ പ്രതി തെക്കുംഭാഗം ആശിഷ് മന്‍സിലില്‍ ആശിഷ് ഷംസുദ്ദീന്‍ (50) ആണ് പൊലീസ് പിടിയിലായത്.

city exchange


കഴിഞ്ഞ ദിവസം ആശിഷിന്റെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്താനിരിക്കെയാണ് ഇയാളെ തെന്മലയില്‍നിന്നും പിടികൂടിയത്. പരവൂരില്‍നിന്നു ചരക്ക് ലോറിയില്‍ തമിഴ്നാട്ടിലേക്കു കടന്നെന്ന വിവരം പരവൂര്‍ പൊലീസിനു ലഭിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മടങ്ങുന്ന വഴിയില്‍ ഭക്ഷണം കഴിക്കാന്‍ തെക്കുംഭാഗം ബീച്ചില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് സദാചാര ഗുണ്ടായിസത്തിന് അമ്മയും മകനും ഇരയായത്. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ (സജ്ന മന്‍സില്‍) ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഷംസുദ്ദീന്‍ തന്റെ ആടിനെ കാറിടിപ്പിച്ച സംഭവം ചോദ്യം ചെയ്തതാണ് പ്രശ്നത്തിനു കാരണമെന്നാരോപിച്ച് സംഭവ ദിവസം രാത്രി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് കള്ളപ്പരാതിയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!