വിദ്വേഷ പ്രചരണം നടത്തിയ ബി ജെ പി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

Web Desk
1 Min Read

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ഉള്‍പ്പടെയുള്ളവരെ ട്വിറ്ററില്‍ അപകീര്‍ത്തിപ്പെടുത്തിയ ബി ജെ പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ആര്‍ എസ് എസ് സൈദ്ധാന്തികനുമായ കല്ല്യാണരാമനാണ് അറസ്റ്റിലായത്. അപകീര്‍ത്തികരവും വിദ്വേഷം പരത്തുന്നതുമായ പോസ്റ്റിട്ടതോടെ അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

city exchange

കല്ല്യാണരാമനെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ ബി ജെ പി പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.

ധര്‍മ്മപുരിയിലെ ഡി എം കെ എം പി ഡോ. സെന്തില്‍കുമാര്‍ ഉള്‍പ്പെടെ വിദ്വേഷ പോസ്റ്റിനെതിരെ പരാതി നല്കിയിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റുകളും ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. സംസ്ഥാനമൊട്ടുക്കും കല്യാണരാമനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ പരാതികള്‍ നല്‍കിയിരുന്നു. മുസ്ലിം- ദ്രാവിഡ പ്രസ്ഥാന വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന് കല്യാണരാമന്‍ ഇതിന് മുന്‍പും പലതവണ അറസ്റ്റിലായിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!