മഴക്കാല പൂര്‍വ്വ പ്രതിരോധ ക്യാമ്പ് നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ പ്രതിരോധ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയും പഞ്ചായത്തും സംയുക്തമായാണ് ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. 15-ാം വാര്‍ഡില്‍ വര്‍ധിച്ച വരുന്ന പകര്‍ച്ച വ്യാധികളെയും മറ്റു അസുഖങ്ങളെയും പ്രതിരോധിക്കുന്നതിനായും പ്രത്യേകിച്ച് ഡെങ്കിപനി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മഴക്കാലത്തിനു മുന്നോടിയായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് അംഗങ്ങളുടെ ആവശ്യ പ്രകാരം പഞ്ചായത്ത് നടത്തിയത്. വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ വാര്‍ഡില്‍ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ വീടുകളില്‍ സര്‍വ്വെ നടത്തുകയും ഫോഗിംങ്ങ് നടത്തുകയും പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ആശ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളില്‍ ബോധവല്‍ക്കരണവും രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളെക്കുറിച്ചു ക്ലാസ് എടുക്കുകയും ഇടക്കിടെ വാര്‍ഡ് ജാഗ്രത സമിതി കൂടി കാര്യങ്ങള്‍ വിലയിരുത്തുകയും മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. വാര്‍ഡില്‍ നിരന്തരം പഞ്ചായത്തും വാര്‍ഡ് അംഗം പി എസ് യൂസഫും പഞ്ചായത്ത് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഇടപെടുന്നത് കൊണ്ടു ഡെങ്കിപനിയുടെ വ്യാപനം കുറഞ്ഞു.

city exchange

അയ്യന്‍കാളി സാംസ്‌കാരിക നിലയത്തില്‍ നടത്തിയ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി എസ് യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന എസ്, എച്ച് എം സി അംഗം മനു മൈക്കിള്‍, ആശ വര്‍ക്കര്‍ സഫിയ, എ ഡി എസ് വൈസ് പ്രസിഡന്റ് സുബൈദ ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ലീന എസിന്റെ നേതൃത്വത്തില്‍ സജിത പി എസ്, ഷഹര്‍ബാന്‍ എന്നിവരാണ് ക്യാമ്പ് നയിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!