ധനം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാം ശ്രീനിവാസന് സമ്മാനിച്ചു

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്തെ ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്ന ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ല്‍ ധനം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന് ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി ഇ ഒ ടി വി നരേന്ദ്രന്‍ സമ്മാനിച്ചു.

city exchange

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് ടി വി നരേന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങി.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ ബാലകൃഷ്ണന് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. ധനം എസ്എംഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി ജെ ജോര്‍ജ്കുട്ടി, ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നെസ്റ്റ് ഡിജിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ നസ്്നീന്‍ ജഹാംഗീര്‍, ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സൈലം ലേണിംഗിന് വേണ്ടി സ്ഥാപകന്‍ ഡോ. എസ് അനന്തു എന്നിവര്‍ ടി വി നരേന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമിറ്റില്‍ ടി വി നരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യാന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ അദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസും ഡിജിറ്റല്‍ യുഗത്തിലെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കുറിച്ച് പാനല്‍ ചര്‍ച്ചയും ഇതോടനുബന്ധിച്ച് നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!