

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍ ശ്രീനിവാസന്‍ 2021-22ലെ രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. അതാത് മേഖലകളില്‍ മികവ് തെളിയിച്ച ഭാരതീയര്‍ക്ക് നല്കുന്ന അവാര്‍ഡാണിത്. ചലച്ചിത്രരംഗത്തെ മികവാര്‍ന്ന സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌ക്കാരം ശ്രീനിവാസനെ തേടിയെത്തിയത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. റിലീസിന് തയ്യാറായി നില്ക്കുന്ന മാടന്‍, ഉടന്‍ ആരംഭിക്കുന്ന വാന്‍ഗോഖിന്റെ തീന്‍മേശ, വാരണാസി എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീനിവാസന്റെ വരും പ്രോജക്ടുകള്‍.
