ഇരട്ടക്കുട്ടികള്‍ക്ക് പിന്നാലെ ബിഗ് ടിക്കറ്റ് ഭാഗ്യവും

Web Desk
0 Min Read

ദുബൈ: ഇരട്ടക്കുട്ടികളെ ലഭിച്ചതിനു പിന്നാലെ മറ്റൊരു ഭാഗ്യം കൂടി മലയാളി ദമ്പതികളെ തുണച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി ബിജേഷ് ബോസ് (33) നെ യാണ് ഇരട്ട ഭാഗ്യം
തേടിയെത്തിയത്.അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് ഒരു മില്യണ്‍
ദിര്‍ഹം ഇവര്‍ക്ക് ലഭിച്ചത്.ഇരട്ടക്കുട്ടികള്‍ പിറന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഭാഗ്യം വീണ്ടും കടാക്ഷിച്ചത്. മറ്റ് 14 പേരുമായി പങ്കിട്ടാണ് ബിജേഷിക്കറ്റ് എടുത്തത്.തന്റെ രണ്ട് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് അധിക ഭാഗ്യം കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്നതായി ബിജേഷ് ബോസ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!