NEWS
പുത്തന്‍തോട് ഗവണ്‍മെന്റ് സ്‌കൂളിന് വിപിഎസ് ലേക്ഷോര്‍ 300 കസേരകള്‍ കൈമാറി

കൊച്ചി: ചെല്ലാനം പുത്തന്‍തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓഡിറ്റോറിയത്തിലെ പരിപാടികള്‍ ഇനി കസേരയിലിരുന്ന് കാണാം. വിപിഎസ് ലേക്ഷോര്‍ ആശുപത്രി 300 കസേരകള്‍ സ്‌കൂളിന് കൈമാറി.
ഇരിക്കാന്‍ ആവശ്യമായ കസേരകള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.


ഇത്രയും നാള്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ നടക്കുമ്പോള്‍ ക്ലാസില്‍ നിന്ന് ബെഞ്ചുകള്‍ ചുമന്നുകൊണ്ട് വന്ന് ഇരുന്നായിരുന്നു കുട്ടികള്‍ പങ്കെടുത്തിരുന്നത്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ളയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കസേരകള്‍ സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കുട്ടികളുടെ ബുദ്ധിമുട്ടിന് വിരാമമായി.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് വിപിഎസ് ലേക്ഷോര്‍ സിഇഒ ജയേഷ് വി നായരില്‍ നിന്ന് ഔദ്യോഗികമായി കസേരകള്‍ സ്വീകരിച്ചു.


ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ എല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ആന്റണി ഷീലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അജി മാത്യു ആശംസയര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് കെ വാസന്തി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയശങ്കര്‍ എന്‍ നന്ദിയും പറഞ്ഞു. വിപിഎസ് ലേക്ഷോര്‍ കമ്പനി സെക്രട്ടറി മുരളീധരന്‍ ആര്‍ പൈ, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ അനില്‍ കുമാര്‍, ഗ്രാഫിക്‌സ് ഡിസൈനര്‍ ബ്രിജില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ സെല്‍വരാജ്, ഗ്രാമ പഞ്ചായത്ത് അംഗം റോസി പെക്‌സി, പി ടി എ വൈസ് പ്രസിഡന്റ് സജീവ് ഫ്രാന്‍സിസ്, എസ് എം സി ചെയര്‍പേഴ്‌സന്‍ മേരി ക്രിസ്റ്റഫര്‍ എന്നിവര്‍ പങ്കെടുത്തു.


