ജയശ്രീക്കും മക്കള്‍ക്കും സുരക്ഷയൊരുക്കി അമ്മക്കിളിക്കൂടിന്റെ 47-ാമത് ഭവനം

Web Desk
2 Min Read

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത് കുരകളിലും വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ വിധവയും ഒരു പെണ്‍കുട്ടിയുടെ മാതാവുമായ ജയശ്രീക്കുവേണ്ടി ചൂര്‍ണ്ണിക്കര പഞ്ചായത്ത് 7-ാം വാര്‍ഡില്‍ പ്രവാസിയായ നാദിര്‍ഷ അലി അക്ബര്‍ സ്‌പോണ്‍സര്‍ ചെയ്തു നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതിയിലെ 47-ാമത് ഭവനത്തിന്റെ താക്കോല്‍ ദാനം ജെബി മേത്തര്‍ എം പി നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌പോണ്‍സര്‍ നാദിര്‍ഷ അലി അക്ബര്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വാഗതം പറഞ്ഞു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ജോണ്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസ്സി സെബാസ്റ്റ്യന്‍, സതി ഗോപി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫിഖ്, ഷീല ജോസ്, ആരോമ പ്രസിഡന്റ് അബ്ദുല്‍ അസീസ്, അഡ്വ. അബ്ദുല്‍ റാഷിദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ജമാല്‍, പഞ്ചായത്ത് അംഗങ്ങളായ സി പി നൗഷാദ്, രമണന്‍ ചേലക്കുന്ന്, പി എസ് യുസഫ്, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനേഷ് എന്നിവര്‍ ആശംസകള്‍ പറയുകയും ജയശ്രീ നന്ദി പറയുകയും ചെയ്തു.

ആലംബഹീനരായ അമ്മമാര്‍ക്ക് വേണ്ടി അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളികൂട് ഭവന പദ്ധതി കാരുണ്യത്തിന്റെ പുതിയ മാതൃകയും പാവപ്പെട്ടവര്‍ക്ക് സമൂഹത്തില്‍ മാന്യതയും അന്തസ്സും നല്‍കുന്നതാണെന്നും അമ്മക്കിളികൂടിന്റെ 47-ാമത് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചുകൊണ്ട് അഡ്വ. ജെബി മേത്തര്‍ എം പി പറഞ്ഞു. കൂടാതെ സര്‍ക്കാരിനോ സന്നദ്ധ സംഘടനകള്‍ക്കോ ഏറ്റെടുക്കാന്‍ കഴിയാത്ത ജീവകാരുണ്യ പദ്ധതികളാണ് അന്‍വര്‍ സാദത്ത് എം എല്‍ എ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

കൂടാതെ മറ്റു സാമൂഹിക നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ പദ്ധതിയില്‍ പൂര്‍ത്തിയായ 46 ഭവനങ്ങള്‍ കൈമാറുകയും മറ്റു മൂന്ന് ഭവനങ്ങളുടെ നിര്‍മ്മാണം വിവിധ പഞ്ചായത്തുകളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഭവനങ്ങള്‍ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 510 ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണെന്ന് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!