പരിസ്ഥിതി പരിപോഷണ ശില്പശാല സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ആത്മീയ ചിന്തയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളും പരസ്പര പൂരകമായി നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാരിത്താസ് ഇന്ത്യ നാഷണല്‍ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി അഭിപ്രായപ്പെട്ടു. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ലൗദാത്തോ സി ചാക്രികലേഖനം അടിസ്ഥാനമാക്കി കെ സി ബി സിയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം നടപ്പാക്കുന്ന പ്രകൃതി പരിപോഷണ പദ്ധതിയുടെ ഭാഗമായി മധ്യ കേരള മേഖലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വിതയ്ക്കുന്ന വിത്ത് വിളയുമ്പോള്‍ കൊയ്‌തെടുക്കാന്‍ ആളില്ലാതെ വരുന്ന അവസ്ഥയിലേക്ക് സമകാലിക പ്രകൃതി ദുരന്തങ്ങളും രോഗദുരിതങ്ങളും നമ്മെ എത്തിച്ചത് മുന്നറിയിപ്പായി കരുതിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നുരുന്നി സഹൃദയയില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തു വെള്ളില്‍, സിസ്റ്റര്‍ ജസീന എന്നിവര്‍ സംസാരിച്ചു. ഫാ. സ്റ്റാന്‍ലി മാതിരപ്പള്ളി, ഡോ. വി ആര്‍ ഹരിദാസ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!