
ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അവബോധ പരിപാടി നടത്തി. വിദ്യാഭ്യാസമെന്നാല്‍ ജീവിതത്തിനുള്ള തയ്യാറെടുപ്പല്ല, വിദ്യാഭ്യാസമാണ് ജീവിതം എന്ന വിഷയത്തിലായിരുന്നു അവബോധ പരിപാടി സംഘടിപ്പിച്ചത്.

സെബ ആദം, ഷര്‍മിദ, ഹസ്മിയ, ഷഹനാസ്, രാഖി, ഷാംജിത, ഷാന, അങ്കുഷ് എന്നിവര്‍ ക്ലാസെടുത്തു. ഫലപ്രദമായ ക്ലാസ് റൂം മാനേജ്‌മെന്റ്, മികച്ച പാഠപദ്ധതി, പഠന വൈദഗ്ധ്യം, സാഹിത്യ വൈദഗ്ധ്യം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു.

