

ദോഹ: കെ എം സി സി ഖത്തര്‍ കലാ- സാഹിത്യ- സാംസ്‌കാരിക വിഭാഗം സമീക്ഷ സര്‍ഗ്ഗ വസന്തം 2023 എന്ന ശീര്‍ഷകത്തില്‍ പുസ്തക പ്രകാശനവും സാംസ്‌കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐ സി സി അശോക ഹാളില്‍ നടന്ന സംഗമം കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം നിര്‍വഹിച്ചു.


മനുഷ്യ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അനുഭവിപ്പിക്കുന്ന ആവിഷ്‌കാരങ്ങളാണ് കഥകളെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ ശിഹാബുദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. മനസ്സില്‍ നിന്ന് വരുന്ന ചിന്തകളില്‍ നിന്നായിരിക്കണം കഥകളുടെ തുടക്കമെന്നും അനുഭവങ്ങളെ കഥകളുടെ ശക്തമായ ഏടുകളാക്കി മാറ്റണമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു.
കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി സലിം നാലകത്തിന്റെ ‘സുഗന്ധക്കുപ്പികള്‍’ എന്ന കഥാസമാഹാരത്തിന്റെ ഖത്തര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി പുസ്തകം ഏറ്റുവാങ്ങി.

എഴുത്തുകാരനും സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ സുബൈര്‍ വാണിമേല്‍ പുസ്തക പരിചയം നടത്തി. സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. കെ എം സി സി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, കെ എം സി സി സ്റ്റേറ്റ് ട്രഷറര്‍ പി എസ് എം ഹുസൈന്‍, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, സംസ്‌കൃതി കലാ സാഹിത്യ വിഭാഗം കണ്‍വീനര്‍ ബിജു പി മംഗലം, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കെ എം സി സി സ്റ്റേറ്റ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി. സമീക്ഷ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. സമീക്ഷയുടെ തീം സോങ് പ്രകാശനം ഹുസ്സൈന്‍ കടന്നമണ്ണ, എം ടി നിലമ്പൂര്‍, ജി പി ചാലപ്പുറം തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

തുടര്‍ന്ന് പാട്ടുകളും വിവിധ കലാ രൂപങ്ങളും കോര്‍ത്തിണക്കിയ കലാവിരുന്നും അരങ്ങേറി. സമീക്ഷ ആക്ടിങ് കണ്‍വീനര്‍ ഇബ്രാഹിം കല്ലിങ്ങല്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ വീരാന്‍ കോയ മനംകണ്ടത് നന്ദിയും പറഞ്ഞു.

പ്രോഗ്രാം ഡയറക്ടര്‍ ബഷീര്‍ ചേറ്റുവ, പ്രോഗ്രാം കണ്‍വീനര്‍ റിയാസ് കുറുമ്പയില്‍, സമീക്ഷ വൈസ് ചെയര്‍മാന്‍മാരായ ജാഫര്‍ ജാതിയേരി, അജ്മല്‍ ഏറനാട്, ഒ ടി കെ റഹീം, ഖാസിം അരികുളം, കണ്‍വീനര്‍മാരായ റിയാസ് ഒറവങ്കര, മുഹമ്മദ് മൊഗ്രാല്‍, ഷംസുദ്ധീന്‍ വടകര, സുഫൈല്‍ ആറ്റൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷെഫീര്‍ വാടാനപ്പള്ളി അവതാരകനായിരുന്നു.

