ആതിഥേയ വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആതിഥേയ വിപണിയില്‍ കുതിപ്പ്. സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറി ഹോട്ടലുകളില്‍ വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഒക്യുപെന്‍സി നിലവാരം 44 മുതല്‍ 58 ശതമാനം വരെയാണെന്നാണ് സമീപകാല കണക്കുകള്‍ കാണിക്കുന്നത്.

city exchange

ദീര്‍ഘകാലം താമസിക്കുന്നതിനുള്ള ഹോട്ടലുകള്‍ പുതിയ ആശയമല്ലെങ്കിലും അടുത്തിടെ ഖത്തറില്‍ അതിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ഖത്തറിലെ ഹോട്ടലുകള്‍ ഉയര്‍ന്ന നിലവാരമുള്ള സേവനത്തിനും സൗകര്യത്തിനും പേരുകേട്ടതായതിനാല്‍ നിരവധി വാടകക്കാരെയാണ് ആകര്‍ഷിക്കുന്നത്.

ശരാശരി ഡീലക്‌സ് വിഭാഗം 2023ലെ മൂന്നാം പാദത്തില്‍ 54 മുതല്‍ 77 ശതമാനം വരെയാണ് ഒക്യുപെന്‍സി. ഇത് സ്റ്റാന്റേര്‍ഡിനെ മറികടന്നു. 2022 ഫിഫ ലോകകപ്പ് ഖത്തറും രാജ്യത്തിന്റെ ഭാവി ടൂറിസം സാധ്യതകളും മുന്‍നിര്‍ത്തി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോട്ടല്‍ നിര്‍മ്മാണ മേഖലയിലെ കുതിച്ചുചാട്ടം ഹോട്ടല്‍ മുറികളില്‍ ഗണ്യമായ വര്‍ധനവിന് കാരണമായി.

നിലവില്‍ 12,109 പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികള്‍, 2,219 ഫോര്‍-സ്റ്റാര്‍ ഹോട്ടല്‍ മുറികള്‍, 9,470 ത്രീ-സ്റ്റാര്‍ ഹോട്ടല്‍ മുറികള്‍ എന്നിങ്ങനെയുള്ള കണക്കനുസരിച്ച് ഹോട്ടല്‍ സാധ്യതകള്‍ ഗണ്യമായി വര്‍ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!