ഖത്തര്‍ എയര്‍വെയ്‌സ് പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കി

Web Desk
0 Min Read

ദോഹ: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുകയും ചെയ്യുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

നിലവില്‍ മെയ് ഏഴ്, എട്ട് തിയ്യതികളിലെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വിമാന യാത്രക്കാര്‍ qatarairways.com-ലെ ഏറ്റവും പുതിയ ഫ്‌ളൈറ്റ് വിവരങ്ങള്‍ പരിശോധിക്കുകയോ +974 4144 5555 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ് സെന്ററില്‍ വിളിക്കുകയോ ചെയ്യണമെന്ന് ഖത്തര്‍ എയര്‍ വെയ്‌സ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!