എട്ടു മാസം മുമ്പ് അഫ്ഗാനിലെ മന്ത്രി; ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറി ബോയ്

Web Desk
1 Min Read

ബര്‍ലിന്‍: അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ മന്ത്രിസഭയില്‍ കമ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രി ഇപ്പോള്‍ ജര്‍മനിയിലെ പിസ ഡെലിവറി ബോയി. അല്‍ ജസീറ അറേബ്യ ട്വിറ്ററിലാണ് മുന്‍ അഫ്ഗാന്‍ മന്ത്രി സയ്യിദ് അഹമ്മദ് ഷാ സാദത്ത് സൈക്കിളില്‍ പിസ്സ വിതരണം ചെയ്യുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചത്.

city exchange

ഡിസംബര്‍ മാസത്തിലാണ് സാദത്ത് അഫ്ഗാന്‍ വിട്ട് ജര്‍മനിയിലെത്തിയത്. അഷറഫ് ഗനിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് അഹമ്മദ് ഷാ സാദത്ത് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. 2018 മുതല്‍ 2020 വരെയായിരുന്നു സാദത്ത് അഷ്‌റഫ് ഗനി സര്‍ക്കാറില്‍ മന്ത്രിയായത്.


മന്ത്രിസ്ഥാനം ഒഴിവായതോടെ അഫ്ഗാനിസ്ഥാനിന്നും ജര്‍മനിയിലേക്ക് കുടിയേറിയ സാദത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് പിസ ഡെലിവറി ബോയിയുടെ വേഷമിട്ടത്. ലിവ്‌റാങോ കമ്പനിക്കു വേണ്ടിയാണ് അദ്ദേഹം പിസ ഡെലിവറി നടത്തുന്നത്.

- Advertisement -
Ad image

നേരത്തെ ലണ്ടനില്‍ ഒരു ടെലികോം കമ്പനിയുടെ സി ഇ ഒ ആയി സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ എത്തിയത്.
ജര്‍മനിയിലെ വീടുകളില്‍ സൈക്കിളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്ന അദ്ദേഹം അല്‍ ജസീറ പുറത്തുവിട്ട ചിത്രം തന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ജര്‍മനിയില്‍ വളരെ ലളിതമായാണ് ജീവിക്കുന്നതെന്നും ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം അഷറഫ് ഗനി സര്‍ക്കാര്‍ ഇത്ര വേഗത്തില്‍ നിലംപതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!