

ദോഹ: ആധാര്‍ കാര്‍ഡ് ഉള്ള പ്രവാസികള്‍ അടക്കം എല്ലാവരും പാന്‍ കാര്‍ഡ് ആധാറുമായി 2023 മാര്‍ച്ച് 31നോ അതിന് മുമ്പോ ലിങ്ക് ചെയ്യേണ്ടതാണ്. പലരും ചോദിക്കുന്നത് എന്‍ ആര്‍ ഐ കാറ്റഗറിയില്‍ വരുന്നവര്‍, 80 വയസ്സ് കഴിഞ്ഞവര്‍ തുടങ്ങിയവരുടെ ഇളവുകളെ കുറിച്ചാണ്.

എന്നാല്‍ ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ നോട്ടിഫിക്കേഷന്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ എസ് ഒ 1513 ഡേറ്റഡ് 11 മെയ് 2017ല്‍ പറയുന്നത് ആധാര്‍ കാര്‍ഡ് കരസ്ഥമാക്കാത്ത,
1- ആസാം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.
2- ഇന്‍കം ടാക്‌സ് നിയമപ്രകാരമുള്ള എന്‍ ആര്‍ ഐകള്‍
3 – ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ (ഒ സി ഐ വിഭാഗത്തില്‍ പെടുന്നവര്‍)
4 പ്രായം 80 വയസ്സായവര്‍
എന്നിവരെ കുറിച്ചാണ്.

നേരത്തെ പ്രവാസികള്‍ക്ക് ആധാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 2019 മുതല്‍ ആധാര്‍ അനുവദിക്കുകയും ഒട്ടുമിക്ക പേരും ആധാര്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആധാര്‍ എടുത്ത പ്രവാസികളിലെ പാന്‍ കാര്‍ഡ് ഉള്ളവര്‍ 2023 മാര്‍ച്ച് 31നകം ലിങ്ക് ചെയ്യാന്‍ ശ്രമിക്കുക.
താഴെപ്പറയുന്നവ കൂടി ശ്രദ്ധിക്കുക.
(എ) 1/7/2022ന് ശേഷം ലിങ്ക് ചെയ്യുമ്പോള്‍ 1000 രൂപ പിഴ കൂടെ അടക്കണം.
(ബി) ലിങ്ക് ചെയ്യാത്തവരുടെ കാര്യത്തില്‍ 01-04-2023 മുതല്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് വരെ പ്രവര്‍ത്തന രഹിതമാവും.

