ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനും കലിനറി ചലഞ്ചിനും കൊച്ചിയില്‍ തുടക്കമായി

Web Desk
2 Min Read

കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 11-ാമത് പതിപ്പിന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ദക്ഷിണ മേഖലാ ചെയര്‍മാന്‍ കെ ആര്‍ പിള്ള, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എ എ സി എച്ച് കെ) പ്രസിഡന്റ് കെ ജെ ജോസഫ്, കെ-ബിപ് സി ഇ ഒ സൂരജ് എസ് നായര്‍, അബാദ് ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് എം ഡി റിയാസ് മുഹമ്മദ്, സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആതിഥേയ വ്യവസായ മേഖലയ്ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കുന്നുണ്ട്.

city exchange

മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെ സി സി), ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് (എച്ച് കെ സി) എന്നിവയില്‍ ആദ്യദിവസം ഹോട്ട് കുക്കിംഗ് ഫിഷ്, ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്പ്ലേ, ഹോട്ട് കുക്കിംഗ് മീറ്റ്, ഹോട്ട് കുക്കിംഗ് ചിക്കന്‍, കേരള വിഭവം, റൈസ് ഡിഷ് (വെജ്) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടല്‍, റിസോര്‍ട്ട് ഷെഫുമാരാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് ജോര്‍ജ് കെ ജോര്‍ജ് എന്നിവരാണ് ജൂറി അംഗങ്ങള്‍. വ്യാഴാഴ്ച ഡ്രെസ് ദി കേക്ക്, ക്രിയേറ്റീവ് ഡിസെര്‍ട്ട് ഫ്രീ സ്‌റ്റൈല്‍, ക്രിയേറ്റീവ് സലാഡ്സ്, മോക്ടെയില്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വൈകിട്ട് അഞ്ചിനാണ് അവാര്‍ഡ്ദാനച്ചടങ്ങ്.

കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം ഓണ്‍ലൈനായി നടന്നതിനു ശേഷം നേരിട്ട് നടത്തുന്ന ഈ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

- Advertisement -
Ad image

TAGGED:
Share This Article
Leave a Comment
error: Content is protected !!