എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Web Desk
1 Min Read

തിരുവനന്തപുരം: എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്കിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി

city exchange

എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ സി പി എം വയനാട് ജില്ലാ നേതൃത്വത്തിന് നേരെ സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായിരുന്നു. സി പി എമ്മിന്റെ വയനാട് ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം നടക്കുമോ എന്ന വിമര്‍ശനമായിരുന്നു സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

എസ് എഫ് ഐ നടത്തിയ സമരം സി പി എം ജില്ലാ നേതൃത്വം അറിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സി പി എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സംസ്ഥാനസമിതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
അക്രമസംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിയെ തള്ളിപ്പറയുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയും സി പി എം നേതൃത്വവുമടക്കം പ്രതികരിച്ചത്.

- Advertisement -
Ad image

നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുകയും എസ് എഫ് ഐ സമരത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്‍പ്പറ്റയിലെ രാഹുലിന്റെ ഓഫീസിന് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Share This Article
Leave a Comment
error: Content is protected !!