

കോഴിക്കോട്: പുത്തന്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്ബാളേഴ്‌സ് ആഭിമുഖ്യത്തില്‍ കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. മുന്‍ ഇന്റര്‍നാഷണല്‍ ഗോള്‍കീപ്പര്‍ വിക്ടര്‍മഞ്ഞില ഉദ്ഘാടനം ചെയ്തു.

ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യൂണിവേഴ്‌സല്‍ സോക്കര്‍ അക്കാദമിയും റൈബി അത്തോളിയും സെമിയില്‍ പ്രവേശിച്ചു. യൂണിവേഴ്‌സല്‍ സോക്കര്‍ അക്കാദമി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി യു എഫ് എ വെസ്റ്റ്ഹില്ലിനെ പരാജയപ്പെടുത്തി. റൈബി അത്തോളി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രന്റ്‌സ് എഫ് എയെ തോല്‍പ്പിച്ചു.
