പ്രതിഷേധങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ബി ജെ പി വര്‍ഗീയ കലാപമുണ്ടാക്കുന്നു: മന്ത്രി സജി ചെറിയാന്‍

Web Desk
1 Min Read

കോഴിക്കോട്: ജനജീവിതം ദുരിതമാക്കുന്ന മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

city exchange

സമാധാനപൂര്‍ണമായ ജീവിതം നയിക്കാന്‍ കഴിയുന്ന കേരളത്തിലും കുഴപ്പമുണ്ടാക്കാനാണ് ആര്‍ എസ് എസും എസ് ഡി പി ഐയും ശ്രമിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍മൂലമാണ് കേരളത്തില്‍ വര്‍ഗീയ കലാപശ്രമം നടക്കാത്തത്. നിരവധി പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദരിദ്രവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന നയമാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതിന്റെ തിരക്കിലാണ് മോദി സര്‍ക്കാരെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ എം എല്‍ എ, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ എം എല്‍ എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എ പ്രദീപ്കുമാര്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ മുകുന്ദന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ വി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

പ്രകടനത്തോടെയാണ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് സമുദ്ര ഓഡിറ്റോറിയത്തിലെ സി കെ മജീദ് നഗറില്‍ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!