അദ്വൈതാശ്രമത്തിനു മുന്‍പിലെ കാനയില്‍ മാലിന്യം തള്ളിയത് പൊലീസ് പട്രോളിങ്ങിലെ ഗുരുതര വീഴ്ചയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: അദ്വൈതാശ്രമത്തിനു മുന്‍പില്‍ രാത്രി മാലിന്യം തള്ളിയത് പ്രതിഷേധാര്‍ഹമാണെന്നും ഇത് പൊലീസിന്റെ പട്രോളിങ്ങിലുള്ള ഗുരുതരവും കുറ്റകരവുമായ വീഴ്ചയും അനാസ്ഥയുമാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

ഏറ്റവും ശക്തമായ സുരക്ഷ ലഭിക്കേണ്ട കേരള ഗവര്‍ണര്‍ താമസിച്ച ആലുവ ഗസ്റ്റ് ഹൗസിന് 100 മീറ്റര്‍ മാത്രം ദൂരത്തിലുള്ള അദ്വൈതാശ്രമത്തിനു മുന്‍പില്‍ ഇത്തരം ക്രിമിനല്‍ പ്രവൃത്തി നടന്നത് എസ് പിയുടെ മൂക്കിന് താഴെയാണെന്നത് ഏറ്റവും ഗുരുതരമായ കാണേണ്ട കാര്യമാണെന്നും ഗവര്‍ണര്‍ താമസിക്കുന്ന സുരക്ഷ മേഖലയില്‍ ഇത്തരം ഒരു സംഭവം നടക്കുവാന്‍ പാടില്ലാത്തതായിരുന്നു എന്നും എം എല്‍ എ പറഞ്ഞു.

എസ് പി, ഡി വൈ എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ എം എല്‍ എ ഫോണില്‍ വിളിച്ച് ഈ വിഷയത്തില്‍ തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെടുകയും ചെയ്തു.

എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ പല പ്രദേശങ്ങളിലും ഇത്തരം മാലിന്യം തള്ളുന്നതും മറ്റു ക്രിമിനല്‍ ആക്ടിവിറ്റികളും രാത്രികാലങ്ങളില്‍ നടക്കുന്നുണ്ട് എന്നും ആയതിനാല്‍ പൊലീസിന്റെ കുറ്റമറ്റ പട്രോളിങ്ങ് രാത്രി കാലങ്ങളില്‍ മുടക്കമില്ലാതെ നടത്തണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ എസ് പി യോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!