ചലച്ചിത്ര താരം കനകലത അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര- സീരിയല്‍ താരം കനകലത അന്തരിച്ചു. 64 വയസ്സായിരുന്നു. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി 350ലേറെ സിനിമകളിലും അന്‍പതിലേറെ സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്.

city exchange

തൊണ്ണൂറുകളിലാണ് കനകലത ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചത്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ കനകലത ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടിമച്ചാന്‍, പ്രിയം, പഞ്ചവര്‍ണ്ണതത്ത, ആകാശഗംഗ 2 തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ് ചെയ്തത്.

കൊല്ലം ജില്ലയിലെ ഓച്ചിറയാണ് സ്വദേശം. പിതാവ്: പരമേശ്വരന്‍ പിള്ള. മാതാവ്: ചിന്നമ്മ. വിവാഹ മോചിതയായ കനകലതയ്ക്ക് മക്കളില്ല.

1980ല്‍ ഉണര്‍ത്തുപാട്ട് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും സിനിമ റിലീസായില്ല. 1982ല്‍ റിലീസായ ചില്ലാണ് ആദ്യ ചിത്രം. പൂക്കാലം എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!