

ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജിലെ പുതിയ ബിടെക് ബാച്ചിന്റെ അധ്യയന വര്‍ഷാരംഭത്തിന് തുടക്കമായി. വിദ്യാരംഭച്ചടങ്ങുകള്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ കൃഷ്ണേ തേജ ഉദ്ഘാടനം ചെയ്തു.

വളര്‍ന്നു വരുന്ന യുവതലമുറയില്‍ വിവിധങ്ങളായ ക്രിയാത്മകമായ കഴിവുകള്‍ വികസിപ്പിച്ചു കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. സിവില്‍, മെക്കാനിക്കല്‍, ഇലട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്നീ ബ്രാഞ്ചുകളിലാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.

ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്‍പായി വിദ്യാര്‍ഥികളെ എഞ്ചിനീയറിംഗ് പഠനത്തിന് തയ്യാറാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ ബ്രിഡ്ജ് കോഴ്സുകളും വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ സന്ദര്‍ശനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്ലേസ്മെന്റും ഉന്നത പഠന നിലവാരവുമാണ് യൂണിവേഴ്സലിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നതിനു കാരണമായതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ യൂണിവേഴ്സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ഷംസുദ്ദീന്‍ പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ. ഭാസി എ ബി മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവികളായ ഡോ. കെ കെ നാരായണന്‍, ഡോ. പ്രേംശങ്കര്‍, ഡോ. ജോളി എം, ഡോ. അരുണ്‍ പ്രദീപ്, ഡോ. ശ്രീരാജ് ആര്‍, ഡോ. ഹരിനാരായണന്‍, കെ കെ അബ്ദുല്‍ റസാഖ്, പി ജി ഡീന്‍ ഡോ. ജോബിന്‍ എം വി, പി ടി എ വൈസ് പ്രസിഡന്റ് ഹരീഷ് എല്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍കോണ്‍ ക്ലബ്ബ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ക്യാംപസ് ഗ്രീന്‍ ഫ്രൂട്ട് ഗാര്‍ഡന്‍ രണ്ടാം ഘട്ടം ഫലവവൃക്ഷത്തൈ നട്ട് കലക്ടര്‍ ഉദ്ഘാടനം ചെയ്തു.

