പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: പയ്യന്നുര്‍ മണ്ഡലത്തിലും കുഞ്ഞിമംഗലം പഞ്ചായത്തിലുമായി പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ റിയാദ് കണ്ണൂര്‍ ജില്ലാ കെ എം സി സി പ്രസിഡണ്ട് മജീദ് ഹാജിക്ക് അംഗത്വം നല്‍കി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഅദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി സി എ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

വി കെ ശാഫി, അഹമ്മദ് പോത്താംങ്കണ്ടം, എസ് സി അശ്‌റഫ്, ടി പി അബ്ദുല്‍ അസീസ് ഹാജി, എസ് കെ ശുക്കൂര്‍ ഹാജി, കെ കെ അഷറഫ്, കാട്ടൂര്‍ ഹംസ, വി കെ പി ഇസ്മായില്‍, എം കെ ഷമീമ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി സ്വാഗതവും അലി കോയിപ്ര നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!